print edition വനിതാ സംവരണത്തിനായുള്ള ധർണ 10 ദിവസം പിന്നിട്ടു

വനിതാസംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകൾ ജന്തർമന്തറിൽ നടത്തുന്ന ധർണയ്ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയ ജോൺ ബ്രിട്ടാസ് എംപിക്ക് നേതാക്കൾ നിവേദനം നൽകുന്നു
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ആവശ്യപ്പെട്ട് വനിതാ സംവരണത്തിനായുള്ള ദേശീയ സഖ്യം(എൻസിഡബ്ല്യുആർ) ജന്തർമന്തറിൽ സംഘടിപ്പിക്കുന്ന സംയുക്ത ധർണ പത്ത് ദിവസം പിന്നിട്ടു. നൂറുകണക്കിനാളുകൾ വെള്ളിയാഴ്‌ചയും ധർണയിൽ പങ്കെടുത്തു. സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ജന്തർമന്തറിലെത്തി സംസാരിച്ചു. പോരാട്ടങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കാൻ ഇന്ത്യയിലെ സ്‌ത്രീകൾക്കറിയാം. ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാൻ കേന്ദ്രസർക്കാരിനാകില്ല. ബിജെപിയുടെ കാപട്യം ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി കനിനിക ഘോഷ്, കേരള സംസ്ഥാന സെക്രട്ടറി സി എസ് സുജാത, എൻഎഫ്‌ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിദ്ധു, എഐപിഡബ്ല്യുഎ നേതാവ് പൂജ തുടങ്ങിയവർ സമരത്തിൽ സജീവമാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുംവരെ ധർണ തുടരും.










0 comments