print edition വനിതാ സംവരണം: ജന്തർമന്തറിലെ സംയുക്ത ധർണയ്‌ക്ക് പിന്തുണയേറി

വനിതാ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ തുടരുന്ന ധർണയ്‌ക്ക് പിന്തുണയുമായി എത്തിയവർ
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ആവശ്യപ്പെട്ട് വനിതാ സംവരണത്തിനായുള്ള ദേശീയ സഖ്യം (എൻസിഡബ്ല്യുആർ) സംഘടിപ്പിക്കുന്ന സംയുക്ത ധർണയ്‌ക്ക് പിന്തുണയേറുന്നു. ചൊവ്വാഴ്‌ചയും നിരവധി പേർ ജന്തർമന്തറിലെത്തി. പാർലമെന്റിന്റെ കാലവർഷ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ മഹിളാ സംഘടനകൾ സംവരണ ആവശ്യമുയർത്തി ജന്തർമന്തറിൽ സമരമിരിക്കുകയാണ്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ രാജസ്ഥാനിൽനിന്നെത്തിയ വനിതകൾ തനത് വസ്‌ത്രമണിഞ്ഞാണ് ജന്തർമന്തറിലെത്തിയത്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും എംപിയുമായ അമ്രാ റാമും ഐക്യദാർഢ്യവുമായെത്തി. മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി കനിനിക ഘോഷ്, വൈസ് പ്രസിഡന്റ് സുഭാഷിണി അലി, ജഗ്‌മതി സാങ്‌വാൻ, എൻഎഫ്‌ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷ സിദ്ധു, എഐപിഡബ്ല്യുഎ ദേശീയ സെക്രട്ടറി ശ്വേതാ രാജ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.










0 comments