print edition കെ എം ബഷീറിന്റെ മരണം: സർക്കാരിന് ഹെെക്കോടതിയുടെ നോട്ടീസ്

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സംസ്ഥന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കെ എം ബഷീറിന്റെ ഭാര്യ സി ജസീലയുടെ ഹര്‍ജിയിൽ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടത്. ഹർജി 11ന് പരിഗണിക്കും.
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസില്‍ വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തായിരുന്നു ഹർജി. കോടതിമാറ്റം പ്രതിഭാഗത്തിന്റെ താല്‍പ്പര്യപ്രകാരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. നേരത്തേ കേസ് പരിഗണിച്ച സെഷന്‍സ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ആഗസ്‌ത് മൂന്നിനാണ് കെ എം ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരം മ്യൂസിയത്തിനുസമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മരിച്ചത്.









0 comments