ad
Deshabhimani

print edition എലിപ്പനി: 3 ദിവസത്തിൽ 51 പേർക്ക്‌, 4 മരണം

leptospirosis
വെബ് ഡെസ്ക്

Published on Aug 05, 2026, 02:24 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴ തുടങ്ങി മൂന്നു ദിവസത്തിൽ 51 പേർക്ക്‌ എലിപ്പനി ബാധിച്ചു. നാലുപേർ മരിച്ചു. അതിശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്‌ രൂപപ്പെട്ടതോടെ രോഗവ്യാപനം രൂക്ഷമാകാനാണ്‌ സാധ്യത. വിമർശങ്ങൾക്കുശേഷവും, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും രക്ഷാപ്രവർത്തകർക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്കായില്ല.


മലിനജലവുമായി കൂടുതൽ നേരം സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വന്നതിനാൽ ക്യാമ്പിൽ കഴിയുന്നവർ പകർച്ചവ്യാധി ആശങ്കയിലാണ്‌. രക്ഷാപ്രവർത്തകരുടെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നുപറഞ്ഞ്‌ ഒഴിവാകുകയാണ്‌ സർക്കാർ. കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ആരോഗ്യവകുപ്പിനുണ്ടായ ഗുരുതര വീഴ്‌ചയാണ്‌ രോഗവ്യാപനത്തിനിടയാക്കിയത്‌.


എലിപ്പനിക്കുപുറമേ പനിബാധിതരുടെ എണ്ണത്തിലും വർധനയുണ്ടായി. മൂന്നു ദിവസത്തിൽ കാൽലക്ഷത്തിലധികം പേരാണ്‌ ചികിത്സതേടിയത്‌. രണ്ടുപേർ മരിച്ചു. 60 പേർക്ക്‌ മഞ്ഞപ്പിത്തവും 144 പേർക്ക്‌ ഡെങ്കിപ്പനിയും 21 പേർക്ക്‌ മലമ്പനിയും മൂന്നുപേർക്ക്‌ അമീബിക്‌ മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചു. പകർച്ചവ്യാധികൾക്കുപുറമേ മറ്റ്‌ രോഗങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ ചികിത്സ ലഭിക്കുന്നില്ലെന്ന്‌ പരാതിയുണ്ട്‌. തൈറോയ്‌ഡ്‌, രക്തസമ്മർദ്ദം തുടങ്ങിയവയുടെ സ്ഥിരംകഴിക്കേണ്ട മരുന്നുകൾ പലതും ക്യാമ്പിലുള്ളവർക്ക്‌ ലഭ്യമാക്കിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home