print edition റാഗിങ് വിരുദ്ധ നിയമഭേദഗതി ബിൽ വെെകൽ: കരടുവ്യവസ്ഥകൾ നടപ്പാക്കണം- ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റാഗിങ് തടയുന്നതിനുള്ള നിയമഭേദഗതി ബില്ലിന്റെ അന്തിമരൂപം വെെകുന്ന സാഹചര്യത്തിൽ കരട് വ്യവസ്ഥകൾ നടപ്പാക്കാൻ ഹെെ ക്കോടതി നിർദേശിച്ചു. ബിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും പൂർണരൂപത്തിലാകാൻ ഇനിയും സമയം വേണ്ടിവരുമെന്നും അഡ്വക്കറ്റ് ജനറൽ കെ ജാജു ബാബു ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് ബിൽ നിയമമാകുന്നതുവരെ കരട് ബില്ലിലെ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദേശം നൽകിയത്. ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി റാഗിങ് നിരോധനനിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിപ്പിക്കരുതെന്ന് സർക്കാരിനോട് നേരത്തെ നിർദേശിച്ചിരുന്നു.
റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ടുള്ള കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെയും (കെൽസ) മറ്റ് ബന്ധപ്പെട്ട ഹർജികളുമാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി വീണ്ടും 14ന് പരിഗണിക്കും.









0 comments