print edition കെഎസ്ആർടിസി ഓണക്കാല റിസർവേഷൻ തുടങ്ങി

സ്വന്തം ലേഖകൻ
Published on Aug 05, 2026, 02:38 AM | 1 min read
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. ആഗസ്‌ത് 18 മുതൽ സെപ്‌തംബർ രണ്ടുവരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെനിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും. www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ് എന്നിവയിൽ ഓൺലൈനായും കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ബുക്ക്‌ചെയ്യാം.
യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ അധിക സർവീസുകളും ക്രമീകരിക്കും.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് (ആഗസ്‌ത് 19 മുതൽ): കോഴിക്കോടിന് 8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ– സൂപ്പർഫാസ്‌റ്റ്, മലപ്പുറം (എസ്‌എഫ്), തൃശൂർ (3 സൂപ്പർ ഡീലക്സ്), എറണാകുളം (3 സൂപ്പർ ഡീലക്സ്, 1 മൾട്ടി ആക്‌സിൽ എസി), ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം (സൂപ്പർ ഡീലക്സ്), കോട്ടയം (2 സൂപ്പർ ഡീലക്സ്), കണ്ണൂർ (4 എസ്‌എഫ്). മൈസൂരുനിന്ന്: കണ്ണൂർ (2 എസ്‌എഫ്), എറണാകുളം, തൃശൂർ (എസ്‌എഫ്). ചെന്നൈ: തിരുവനന്തപുരം(സൂപ്പർ ഡീലക്സ്), എറണാകുളം (മൾട്ടി ആക്‌സിൽ എസി).
കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് (ആഗസ്‌ത് 18 മുതൽ): കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് 8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ.
മലപ്പുറം (എസ്‌എഫ്), തൃശൂർ (3 സൂപ്പർ ഡീലക്സ്), എറണാകുളം (3 സൂപ്പർ ഡീലക്സ്, 1 മൾട്ടി ആക്‌സിൽ എസി), തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്,പയ്യന്നൂർ, കാഞ്ഞങ്ങാട് (സൂപ്പർ ഡീലക്സ്), കോട്ടയം (2 സൂപ്പർ ഡീലക്സ്), കണ്ണൂർ (4 എസ്‌എഫ്). മൈസൂരുവിലേക്ക്: കണ്ണൂർ (2 എസ്‌എഫ്), എറണാകുളം, തൃശൂർ (എസ്‌എഫ്). ചെന്നൈ: തിരുവനന്തപുരം, എറണാകുളം (സൂപ്പർ ഡീലക്സ്).









0 comments