print edition സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം: എസ്ഡിപിഐക്കാർ കുറ്റക്കാർ

പയ്യന്നൂര്‍: സിപിഐ എം വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയും രാമന്തളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ വിജയനെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എസ്ഡിപിഐക്കാരായ രാമന്തളി വടക്കുമ്പാട്ടെ ടി ഹന്നാന്‍ (35), സി മുഹമ്മദ് അബ്ദുള്ള (35), എം പി ഫൈസല്‍ (31) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ ജഡ്ജി കെ എന്‍ പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്‌ച വിധിക്കും.
2015 സെപ്തംബര്‍ 17 ന് വൈകിട്ട് 6.30നാണ് സംഭവം. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്‌സിൽ നിന്ന് ഓണാഘോഷ പരിപാടികൾക്കായി വാടകക്കെടുത്ത സാധനങ്ങളുടെ കാശ് കൊടുക്കാൻ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ എസ്ഡിപിഐക്കാർ രാഷ്ട്രീയവിരോധത്താൽ വാള്‍കൊണ്ട് തലക്കും കാലിനും വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.









0 comments