ad
Deshabhimani

print edition വനിതാ സംവരണ പോരാട്ടം തുടരും

Women.jpg

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം ആവശ്യപ്പെട്ട് വനിതാ സംഘടനകൾ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ

വെബ് ഡെസ്ക്

Published on Aug 14, 2026, 01:08 AM | 1 min read

ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം ആവശ്യപ്പെട്ടുള്ള വനിതാ സംഘടനകളുടെ (എൻസിഡബ്ല്യുആർ) ഡൽഹിയിലെ പ്രക്ഷോഭത്തിന് സമാപനം. ദേശീയ പതാക ഉയർത്തിയാണ്‌ സമരം അവസാനിപ്പിച്ചത്‌. പാർലമെന്റിന്റെ വർഷകാല സമ്മളനം ആരംഭിച്ച ജ‍ൂ‍ലൈ 20 മുതൽ സംഘടന സമരത്തിലാണ്‌. ജന്തർമന്തറിലെ സമരത്തിന്‌ വിലക്കേർപ്പെടുത്തിയപ്പോൾ സമീപ പ്രദേശങ്ങളിൽ പ്രതിഷേധിച്ചു.


വനിതാസംവരണം ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പോരാട്ടം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ അണിചേർന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സമരത്തിൽ സുപ്രധാന പങ്ക്‌ വഹിച്ചു.


വ്യാഴാഴ്‌ച റ‍ൗസ്‌ അവന്യൂ കോടതിക്ക്‌ സമീപമുള്ള മാതാസുന്ദരി കോളേജിന്‌ സമീപമാണ്‌ പ്രതിഷേധക്കാർ ഒത്തു‍ചേർന്നത്‌. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ പ്രകടനം നടത്തി. അവസാന ദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ കൂടുതൽപേരും ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്‌. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനിനിക ഘോഷ്‌, എൻഎഫ്‌ഐഡബ്ല്യു മുതിർന്ന നേതാവ്‌ ആനി രാജ, എഐപിഡബ്ല്യുഎ സെക്രട്ടറി ശ്വേതാരാജ്‌ തുടങ്ങിയവർ പ്രകടനം നയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home