ad
Deshabhimani

സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ചതിന് പരാതി നൽകി; യുവതിയെ അയൽക്കാരൻ കുത്തിക്കൊന്നു

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 12:26 PM | 1 min read

ലക്നൗ : ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ യുവതിയെ അയൽക്കാരൻ കുത്തിക്കൊന്നു. 33കാരിയായ മിഥലേഷാണ് കൊല്ലപ്പെട്ടതെന്ന് ഫത്തേപൂർ പൊലീസ് സൂപ്രണ്ട് (എസ്പി) അഭിമന്യു മംഗ്ലിക് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം.


സോനു യാദവ് എന്നയാളാണ് കൊലപാതകി. ഇയാളുടെ അയൽവാസിയാണ് കൊല്ലപ്പെട്ട യുവതി. ചൊവ്വാഴ്ച വൈകിട്ടോടെ പ്രതി അയൽവാസിയായ ജയ്സിംഗ് യാദവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജയ്സിംഗിന്റെ ഭാര്യ മിഥലേഷിനെ ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് പലതവണ മിഥിലേഷിനെ കുത്തി പരിക്കേൽപ്പിച്ചു. ​ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.


പൊലീസ് പറയുന്നതനുസരിച്ച്, ഇരുവരും തമ്മിൽ ദീർഘകാലമായി തർക്കമുണ്ടായിരുന്നു. ഫെബ്രുവരിയിൽ, തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് മിഥലേഷ് സോനുവിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home