എൽഡിഎഫ് ഇടപെടൽ
കാർണിവൽ അഴിമതി: കലക്ടർ ബീച്ച് സന്ദർശിക്കും

ആലപ്പുഴ
വിവാദമായ ബീച്ച് കാർണിവൽ സ്ഥലം സന്ദർശിക്കണമെന്ന എൽഡിഎഫ് കൗൺസിലർന്മാരുടെ ആവശ്യം കലക്‌ടർ അംഗീകരിച്ചു. പ്രദേശം സന്ദർശിച്ച ശേഷം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകിയതായി കൗൺസിലർന്മാർ പറഞ്ഞു. കാർണിവൽ കമ്പനി മുൻകൂറായി കെട്ടിവച്ച തുക മരവിപ്പിച്ച് ബീച്ച് പൂർവാവസ്ഥയിലാക്കാൻ വിനിയോഗിക്കുമെന്ന് കലക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് തുറമുഖ വകുപ്പിന് നിർദേശം നൽകും. കാർണിവലിന്റെ ഭാഗമായ വെള്ളച്ചാട്ടത്തിന് ഉപയോഗിച്ച വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അമിതമായ അളവിൽ ആണെന്ന് അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രത്തിൽ പരിശോധിച്ച റിപ്പോർട്ട് കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ആലപ്പുഴ നഗരസഭയ്-്ക്കുണ്ടായ രണ്ടുകോടിയിൽ അധികം രൂപയുടെ സാമ്പത്തിക നഷ്ടം, അഴിമതി എന്നിവ സംബന്ധിച്ച് വിജിലൻസിന് പരാതി നൽകാൻ എൽഡിഎഫ് തീരുമാനിച്ചു. പാർലിമെന്ററി പാർടി ലീഡർ വി ജി വിഷ്ണു, കക്ഷിനേതാക്കളായ സൗമ്യരാജ്, എം ജി സതീദേവി, ബിന്ദു തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ എൽ മായ, രശ്മി സനൽ, കൗൺസിലർമാരായ ജി ശ്രീജിത്ത്, എ എസ് കവിത, ഒ പി ഷാജി, കെ സിനു, ലാലി വേണു, രാകേഷ് കുറുപ്പ്, ശോഭ, പ്രിൻസി മനേഷ്, രജിത ലാൽ, മേനക തമ്പി എന്നിവർ പങ്കെടുത്തു.










0 comments