print edition മഞ്ഞക്കുപ്പായമഴിച്ച് നെയ്മർ

ന്യൂയോർക്ക്: ബ്രസീലിന്റെ ഇതിഹാസതാരം നെയ്‌മർ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിച്ചു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. അവസാന മത്സരത്തിൽ പെനൽറ്റിയിലൂടെ ഗോളടിച്ചാണ് മടക്കം. തോൽവിക്കുശേഷം കണ്ണീരോടെയാണ് കളം വിട്ടത്.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 130 മത്സരത്തിൽ 80 ഗോൾ. 2014 മുതലുള്ള നാല് ലോകകപ്പിലും ബൂട്ടുകെട്ടി, ഗോളടിച്ചു. ആകെ 9 ഗോൾ. ബ്രസീൽ കുപ്പായത്തിൽനിന്ന് വിരമിച്ചെങ്കിലും സാന്റോസ് ക്ലബ്ബിനായി കളി തുടരും.
2016 റിയോ ഒളിന്പിക്‌സിൽ സ്വർണം നേടിയതാണ് പ്രധാന നേട്ടം. 2012 ലണ്ടൻ ഒളിന്പിക്‌സിൽ വെള്ളിയും നേടി. ലോകകപ്പും കോപ അമേരിക്കയും നേടാതെയാണ് പടിയിറക്കം. 2021ൽ കോപ ഫൈനലിലെത്തിയെങ്കിലും അർജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. 2013ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പ് നേടി. ഇൗ ടൂർണമെന്റിൽ മികച്ച താരവും ഗോളടിക്കാരനുമായിരുന്നു.










0 comments