ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളന കലവിറ നിറയും

2.5 ഏക്കറിൽ പച്ചക്കറികൃഷി ആരംഭിച്ചു

കർഷകസംഘം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക്‌ ഭക്ഷണമൊരുക്കാനുള്ള പച്ചക്കറി കൃഷി സംസ്ഥാന സെക്രട്ടറി  വത്സൻ പനോളി ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 07, 2026, 12:58 AM | 1 min read

കഞ്ഞിക്കുഴി

ആലപ്പുഴയിൽ സെപ്‌തംബർ 18 മുതൽ 20 വരെ നടക്കുന്ന കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറികൾക്കായി കൃഷി ആരംഭിച്ചു. കഞ്ഞിക്കുഴിയിൽ സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശന്റെ കൃഷിയിടത്തിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി തൈകളുടെ നടീൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ അധ്യക്ഷനായി. രണ്ടര ഏക്കറിലാണ് വൈവിധ്യമാർന്ന പച്ചക്കറികൾ കൃഷിചെയ്യുന്നത്‌. നൂറുകണക്കിന് കർഷകരും ബഹുജനങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ കർഷകരായ ശുഭകേശൻ, ജി ഉദയപ്പൻ എന്നിവർ സംസ്ഥാന ഭാരവാഹികളെ വിത്തുമാല നൽകി സ്വീകരിച്ചു. 
സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാൽ, വൽസലാ മോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എച്ച് ബാബുജാൻ, ഷെയ്ക് പി ഹാരിസ്, എൻ പി ഷിബു, അഡ്വ. എം സന്തോഷ്‌ കുമാർ, സിപിഐ എം ഏരിയാ സെക്രട്ടറി ബി സലീം, ജില്ലാ ഭാരവാഹികളായ ആർ രജിമോൻ, എം വി ശ്യാം, ബി ശ്രീലത, ഏരിയാ പ്രസിഡന്റ്, എ വി സലീംകുമാർ, സെക്രട്ടറി വി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home