ad
Deshabhimani

പ്രചാരണത്തിനായി തെയ്യക്കോലവും

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കര ടൗൺ തെക്ക് മേഖല കമ്മിറ്റി ബുദ്ധ ജങ്ഷനിൽ സ്ഥാപിച്ച തെയ്യക്കോലം 
എം എസ് അരുൺകുമാർ എംഎൽഎ പന്തം കൊളുത്തി 
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 07, 2026, 12:56 AM | 1 min read

മാവേലിക്കര

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച തെയ്യക്കോലത്തിന്റെ മാതൃക ശ്രദ്ധേയമാകുന്നു. മാവേലിക്കര ടൗൺ തെക്ക് മേഖല കമ്മിറ്റിയാണ്‌ സമ്മേളനത്തിന്റെ പ്രചാരണത്തിനായി ബുദ്ധ ജങ്ഷനിൽ തെയ്യക്കോലത്തിന്റെ മാതൃക സ്ഥാപിച്ചത്‌. എം എസ് അരുൺകുമാർ എംഎൽഎ കോലമാതൃകയിലെ പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടൗൺ തെക്ക് മേഖലാ കമ്മിറ്റി അംഗം ശംഭു രാജേന്ദ്രനാണ് കോലം രൂപകൽപ്പന ചെയ്തത്. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയംഗം സെൻ സോമൻ, മേഖല സെക്രട്ടറി അരുൺകുമാർ, പ്രസിഡന്റ്‌ ശ്രീസാഗർ, കെ ആർ വിജയൻ, അനീഷ് കുമാർ, കെ സുബിൻ, കാർത്തിക്, സന്തു രഘു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home