ad
Deshabhimani

വനിതാ ഡോക്ടർ അപ്പാർട്മെന്റ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

Doctor

ഡോ. ഹേമിക അ​ഗർവാൾ

വെബ് ഡെസ്ക്

Published on Aug 03, 2026, 07:56 AM | 1 min read

​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്മെന്റ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന മനോരോ​ഗ ചികിത്സാവിദ​ഗ്ധയായ ഡോ. ഹേമിക അ​ഗർവാൾ(40) ആണ് മരിച്ചത്. ഹേമികയുടേത് ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഞായർ രാത്രി ഏഴരയോടെയാണ് സംഭവം.


അപ്പാർട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് ഡോക്ടർ വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് താമസക്കാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നരവർഷം മുൻപാണ് ഡോ. ഹേമിക വിവാഹം മോചനം നേടിയത്.


ഇതിനു ശേഷം മകൾ കടുത്ത മാനസികപ്രയാസങ്ങൾ നേരിട്ടിരുന്നതായി ഹോമികയുടെ മാതാപിതാക്കൾ പറയുന്നു. മകൾ ചികിത്സ തേടിയിരുന്നതായി പിതാവും മനോരോ​ഗ ചികിത്സാ വിദ​ഗ്ദനുമായ ഡോ. ആർ ചന്ദ്ര പറയുന്നു. ചികിത്സ തേടിയതിന്റെ രേഖകളും പൊലീസിന് കൈമാറി. സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home