മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവയ്പ്പിൽ സ്ത്രീ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
ഇംഫാൽ : മണിപ്പുരിൽ വീണ്ടും സംഘർഷം. തമെങ്ലോങ് ജില്ലയിലെ കുക്കി ഗ്രാമമായ ടോലനിലുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് അജ്ഞാത ആയുധധാരികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സ്ത്രീയുടെ ഭർത്താവിനും മകനും വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തു. കുക്കി വിഭാഗത്തിൽപ്പെട്ട ല്ഹിംഗ്സാങ്ഗൈ എന്ന സ്ത്രീക്കാണ് പരിക്കേറ്റത്.
വീട്ടിനുള്ളിൽവെച്ചാണ് ഇവർ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സുരക്ഷാസേനയാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനു പിന്നാലെ പ്രദേശത്ത് അധിക സുരക്ഷാസേനയെ വിന്യസിച്ചു.
കമൈ ഗ്രാമ അതോറിറ്റി വിഷയത്തിൽ ശക്തമായി അപലപിച്ചു. നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഇംഫാലിനെയും ജിരിബാമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 37ന് സമീപമാണ് ടോലൻ ഗ്രാമം.









0 comments