ad
Deshabhimani

രണ്ടുമക്കളുമായി യുവതി കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

Crime Scene
വെബ് ഡെസ്ക്

Published on Jul 13, 2026, 07:18 AM | 1 min read

ഹസാരിബാഗ്: ജാർഖണ്ഡിൽ രണ്ടുമക്കളുമായി കിണറ്റിൽ ചാടിയ യുവതി. രണ്ടര വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനും മരിച്ചു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.


ഹസാരിബാഗ് ജില്ലയിലെ കട്കംസാണ്ടി ബ്ലോക്കിലെ ഹോറിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചഞ്ചല ദേവിയാണ് മകളെയും മകനെയും കൂട്ടി കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു.


നാട്ടുകാർ ഉടൻ മൂന്നുപേരെയും കിണറ്റിൽനിന്ന് പുറത്തെടുത്ത് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടികൾ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. യുവതിയുടെ ചികിത്സ തുടരുകയാണ്.


കുടുംബവഴക്കിനെത്തുടർന്നാണ് ആത്മഹത്യാശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യംചെയ്തുവരികയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഹസാരിബാഗ് സദർ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home