ad
Deshabhimani

ഇന്തോനേഷ്യയിൽ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; 13 മരണം

accident
വെബ് ഡെസ്ക്

Published on Jul 13, 2026, 08:21 AM | 1 min read

ജക്കാർത്ത: ഇന്തോനേഷ്യയിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച പിക്കപ്പ് രണ്ട് അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.


ജാവയിലെ ഇന്ദ്രമയു മേഖലയിലെ കിയാജരൻ കുലോൺ ഗ്രാമത്തിന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. സമീപഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം.


ആളുകൾ തുറന്ന പിക്കപ്പിന്റെ പിന്നിലാണ് യാത്ര ചെയ്തിരുന്നത്. ഹൈവേയിൽ യു ടേൺ എടുക്കാനായി വാഹനം വേഗം കുറച്ച് നിർത്തിയപ്പോൾ പിന്നിൽനിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് എതിർദിശയിലുള്ള പാതയിലേക്ക് തെറിച്ചു. തുടർന്ന് എതിർവശത്തുനിന്നെത്തിയ മറ്റൊരു ലോറിയും പിക്കപ്പിൽ ഇടിച്ചു. പിക്കപ്പിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണതായി പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home