ad
Deshabhimani

വിദേശത്തെ ജോലി നഷ്ടപ്പെട്ടു; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ടുപേർ മരിച്ചു

ambulance
വെബ് ഡെസ്ക്

Published on Jul 13, 2026, 08:27 AM | 1 min read

തൃശൂർ: കുന്നംകുളം പഴഞ്ഞിയിൽ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിബി, മകൾ അലീന (19) എന്നിവരാണ് മരിച്ചത്.


വിദേശത്ത് ജോലി ചെയ്തിരുന്ന സിബി ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് പ്രാഥമിക വിവരം. ഇതിന് പിന്നാലെയായിരുന്നു കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചത്.


സിബിയുടെ മറ്റൊരു മകനാണ് വിവരം പൊലീസിനെ അറിയിച്ചത്. കുടുംബത്തിന് മറ്റു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നും സംഭവത്തിലേക്ക് നയിച്ച കാരണമെന്തെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home