ad
Deshabhimani

സുഗതന്റെ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാൻ മേയറുടെ നിർദേശം; തലസ്ഥാനത്തെത്തിച്ചാൽ സംഘർഷസാധ്യതയെന്ന്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌

Vazhottukonam councilor Sugathan arrest
avatar
സ്വന്തം ലേഖകൻ

Published on Jul 13, 2026, 08:26 AM | 1 min read

തിരുവനന്തപുരം : കാപ്പ കേസിൽ ജയിലിലായ ബിജെപി ക‍ൗൺസിലർ സുഗതന്‌ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനുവേണ്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷ ഹൈക്കോടതി ഇന്ന്‌ വീണ്ടും പരിഗണിക്കും. ‘ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ’ എന്ന കോടതിയുടെ ചോദ്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയ്‌ക്ക്‌ വിട്ടിരുന്നു. മറുപടി സർക്കാർ കോടതിയെ അറിയിച്ചതായാണ്‌ വിവരം. ഇ‍തിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി ഇന്ന്‌ വിധിപറയുക.


കോർപറേഷനിലെത്തിച്ച്‌ സത്യപ്രതിജ്ഞ ചെയ്‌താൽ സംഘർഷ സാധ്യതയുണ്ടെന്ന്‌ സ്‌പെഷ്യൽ ബ്രാഞ്ച്‌ റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്‌. ഇ‍ൗ റിപ്പോർട്ട്‌ പരിഗണിച്ചാണ്‌ ജയിലിൽവച്ച്‌ നടത്താൻ സാധ്യത കോടതി തേടിയത്‌. സത്യപ്രതിജ്ഞയ്‌ക്കുള്ള മുന്നൊരുക്കം നടത്താൻ മേയർ കോർപറേഷൻ സെക്രട്ടറിക്കുൾപ്പെടെ നിർദേശം നൽകിയിട്ടുണ്ട്‌. കൊച്ചിയിലേക്ക്‌ പോകേണ്ടിവന്നാൽ അതിനുള്ള ക്രമീകരണങ്ങളും നടത്താനാണ്‌ നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home