ഐസ്ക്രീം കിട്ടിയില്ല; കൊല്ലത്ത് വിവാഹ റിസപ്ഷനിൽ കൂട്ടയടി

കൊല്ലം: ഐസ്‌ക്രീമിനെച്ചൊല്ലിയുണ്ടായ തർക്കം വിവാഹ റിസപ്ഷനിൽ കൂട്ടയടിയിൽ കലാശിച്ചു. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിലാണ് സംഭവം.
വിവാഹശേഷം നടന്ന റിസപ്ഷനിടെ വധുവിന്റെ ബന്ധുക്കളിൽ ചിലർ ഐസ്‌ക്രീം ആവശ്യപ്പെട്ടു. എന്നാൽ ഐസ്‌ക്രീം തീർന്നുപോയതായി കാറ്ററിങ് ജീവനക്കാർ അറിയിച്ചു.
ഇതിനെച്ചൊല്ലി ബന്ധുക്കളും കാറ്ററിങ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ തർക്കം കൂട്ടയടിയായി മാറുകയായിരുന്നു.











0 comments