യമുനയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ കാണാതായി; തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഡൽഹിയിലെ അലിപൂർ മേഖലയിലെ ഹിരങ്കി ഗ്രാമത്തിന് സമീപമാണ് സംഭവം.
ഞായറാഴ്ച വൈകിട്ട് അഞ്ചു കുട്ടികളാണ് നദിയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ നാലുപേർ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
രാത്രി 7.30ഓടെയാണ് പൊലീസിന് വിവരം ലഭിച്ചത്. എൻഡിആർഎഫ്, ഡൽഹി ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
തിങ്കളാഴ്ചയും തിരച്ചിൽ തുടരുകയാണ്. ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.










0 comments