ഒടുവിൽ പൂട്ട് വീണു; തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കി

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കി. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് നിഹാദിനെതിരെ കേസെടുത്തത്. സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കുകയും സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
കേസിൽ നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് എതിർത്തു. ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളതെന്നും ജാമ്യം അനുവദിക്കരുതെന്നും എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടു.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്.










0 comments