Deshabhimani

4 വയസുകാരൻ മകനുമായി യുവതി കിണറ്റിൽ ചാടി; മൃതദേഹങ്ങൾ പുറത്തെടുത്തു

Suicide

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 06:38 AM | 1 min read

ലഖ്നൗ: 4 വയസുകാരൻ മകനുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ജഖൗറ ടൗൺ സ്വദേശിയായ 26 കാരി പൂജയാണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ജഖൗറ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.


ഇരുവരുടെയും മൃതദേഹം പുറത്തെടുത്തതായി പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home