ad
Deshabhimani

യുജിസി കരട് വിജ്ഞാപനം പിന്‍വലിക്കണം: പ്രമേയം പാസാക്കി തമിഴ്നാട്‌ നിയമസഭ

tamilnadu niyamasabha
വെബ് ഡെസ്ക്

Published on Jan 10, 2025, 08:41 PM | 1 min read

ചെന്നൈ: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ​ഗവര്‍ണര്‍മാര്‍ക്ക് സര്‍വാധികാരം നൽകുന്ന യുജിസിയുടെ കരട് വിജ്ഞാപനത്തിനെതിരെ ഏകണ്ഠമായി പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവരുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. ​സാമൂ​ഹ്യനീതിയില്‍ പടുത്തുയര്‍ത്തിയ തമിഴ്നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ​ഗുരുതരമായി ബാധിക്കുന്നതാണ് യുജിസിയുടെ പുതിയ ചട്ടം. ഭരണഘടനയുടെയും ഫെഡറലിസത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്.


വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ​ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്നത് സര്‍വകലാശാലകളെ തകര്‍ക്കും. വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ണ അധികാരം തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണ്. സര്‍വകലാശാലകളുടെ അധികാരം കവരാനുള്ള ശ്രമം ദുരുദ്ദേശ്യപരമാണ്. പുതിയ ചട്ടം വിദ്യാര്‍ഥികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ളതല്ല. യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന ചട്ടഭേദ​​ഗതി പിന്‍വലിക്കണമെന്ന് സഭ ഏകകണ്ഠമായി ആവശ്യപ്പെടുകയാണെന്നും പ്രമേയത്തില്‍ പറഞ്ഞു. പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപി സഖ്യകക്ഷിയായ പിഎംകെയും അടക്കമുള്ള പാര്‍ടികളും പ്രമേയത്തെ പിന്തുണച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home