സമഗ്ര ഇൻഷുറൻസ് നിയമ ഭേദഗതി പിൻവലിക്കുക: ദക്ഷിണ മേഖല ഇൻഷുറൻസ് എംപ്ലോയിസ് ഫെഡറേഷൻ

ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയിസ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര സംസാരിക്കുന്നു
സേലം: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ വിദേശ കമ്പനികളുടെ ആധിപത്യത്തിന് വഴിവെക്കുന്ന സമഗ്ര ഇൻഷുറൻസ് നിയമ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ദക്ഷിണ മേഖല ഇൻഷുറൻസ് എംപ്ലോയിസ് ഫെഡറേഷൻ 36-ാമത് സമ്മേളനം ആവശ്യപ്പെട്ടു. സാമ്പത്തിക മേഖലയിൽ വൻതോതിൽ വിഭവസമാഹാരണം നടത്തുന്ന പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ ദുർബപ്പെടുത്തുന്നതിന് നിർദ്ദിഷ്ട ഭേദഗതി വഴിവെക്കുമെന്നും നിയമ ഭേദഗതിക്കുള്ള നീക്കം പിൻവലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒഴിവുള്ള ആയിരക്കണക്കിന് തസ്തികകളിൽ ഉടൻ നിയമനം നടത്തുക, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ സംയോജിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന നിർത്തുക, തൊഴിൽ കോഡുകൾ പിൻവലിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജിഎസ്ടി പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് വി രമേഷ്, ട്രഷറര്‍ ബി എസ് രവി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പ്രസിഡന്റ് പി പി കൃഷ്ണൻ, ജനറൽ സെക്രട്ടറി വി സുരേഷ്
തുടര്‍ന്ന് പി പി കൃഷ്ണനെ (കോഴിക്കോട്) പ്രസിഡന്റായും വി സുരേഷിനെ (കോയമ്പത്തൂർ) ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വി ജാനകിരാമൻ (ചെന്നൈ) ആണ് ട്രഷറർ. കേരളത്തിൽനിന്നും ദീപക് വിശ്വനാഥ് (വൈസ് പ്രസിഡന്റ്), ഐ കെ ബിജു (ജോയിന്റ് സെക്രട്ടറി), ആർ പ്രീതി എന്നിവരെ ഭാരവാഹികളായിയും തെരഞ്ഞെടുത്തു. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ നിന്നുമായി അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.








0 comments