സ്ഫോടക വസ്തു വിഴുങ്ങിയ ആന ചരിഞ്ഞു

കട്ടക്: കൂട്ടമായി മേയുന്നതിനിടെ സ്ഫോടക വസ്തു വിഴുങ്ങിയതിനെ തുടര്‍ന്ന് പരിക്കേറ്റ ആനക്കുട്ടി ചത്തു. ഒഡീഷയിലെ അങ്കുൾ ജില്ലയിലാണ് സംഭവം.അഞ്ച് വയസുള്ള ഒരു ആൺ കാട്ടാനയ്ക്കാണ് ജീവൻ നഷ്ടമായത്.
ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് ഒരു വലിയ കൂട്ടത്തിനൊപ്പം മേയുകയായിരുന്നു.സ്ഫോടക വസ്തു ചവച്ചതോടെ വായിൽ ഗുരുതരമായ പരിക്കേറ്റു.വേദന കാരണം ദുർബലമായി അത് കൂട്ടത്തിൽ നിന്ന് വേർപെട്ടു.
വനമേഖലയിൽ വീണുകിടന്ന ആനയെ നാട്ടുകാരണ് കണ്ടെത്തിയത്.വിവരം അറിഞ്ഞതോടെ ജനുവരി 15ന് വെറ്ററിനറി ഡോക്ടർമാരുടെ ഒരു സംഘം എത്തി. വായയും ആന്തരാവയവങ്ങളും ചിതറിയ നിലയിലായിരുന്നു. വനം വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ചികിത്സയ്ക്ക് വിധേയമാക്കി.എങ്കിലും രക്ഷിക്കാനായില്ല.
Related News
ഒഡിഷയിലെ മയൂര്‍ഗഞ്ചിൽ കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ കൊമ്പനാന ചത്തിരുന്നു. കഴിഞ്ഞ ദിവസം സത്യമംഗലം ടൈഗർ റിസർവ്വിനകത്തും സമാനമായ സംഭവത്തിൽ ഒരു ആനക്കുട്ടിക്ക് ജീവൻ നഷ്ടമായി.നാടൻ ബോംബ് വിഴുങ്ങിയതിനെ തുടർന്ന് അവശനിലയിലായി ചത്തു. ബോംബ് സ്ഥാപിച്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.










0 comments