Deshabhimani

ഡിജിറ്റൽ അറസ്റ്റ്‌ തട്ടിപ്പ്

print edition വാട്‌സാപ്പിന്റെ നടപടിയെന്ത്‌?

Manipur Violence
വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റ്‌ തട്ടിപ്പിലൂടെ ആളുകൾ വഞ്ചിതരാകുന്നത്‌ തടയാൻ വാട്‌സാപ്പ്‌ ഉൾപ്പെടെ ഇന്റർമീഡിയറികൾ സ്വീകരിച്ച നടപടി അറിയിക്കണമെന്ന്‌ സുപ്രീംകോടതി.


ഇത്തരം അസാധാരണ ഇടപാട്‌ തടയുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്ന്‌ നിരീക്ഷിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ പുറപ്പെടുവിച്ച ഉത്തരവിലാണ്‌ നിർദേശം. ഡിജിറ്റൽ അറസ്റ്റ്‌ തട്ടിപ്പുമായി ബന്ധപ്പെട്ട 9,400 അക്ക‍ൗണ്ടുകൾ നിരോധിച്ചെന്ന്‌ വാട്‌സാപ്പ്‌ ആഭ്യന്തര മന്ത്രാലയം മുഖേന കോടതിയെ അറിയിച്ചിരുന്നു.


കംബോഡിയ കേന്ദ്രമായാണ്‌ ഇന്ത്യക്കാരെ പ്രധാനമായും ലക്ഷ്യമിടുന്നത്‌. തട്ടിപ്പ്‌ തടയാൻ ലോഗോ വേരിഫിക്കേഷൻ, അക്കൗണ്ട് ഡിസ്‌പ്ലേ പേരുകൾ, വിപുല ഭാഷ സംവിധാനം, തട്ടിപ്പ്‌ അക്ക‍ൗണ്ടുകളുടെ ഡേറ്റാ ബേസ്‌ എന്നിവ പുതുതായി സൃഷ്‌ടിച്ചു. എന്നാൽ ഇവയ്‌ക്കിടയിലും തട്ടിപ്പ്‌ തുടരുന്നതാണ്‌ കൂടുതൽ നടപടികളിലേയ്‌ക്ക്‌ കടക്കാൻ സുപ്രീംകോടതിയെ നിർബന്ധിച്ചത്‌. പണം നഷ്‌ടപ്പെട്ട വൃദ്ധദന്പതികൾ നൽകിയ പരാതിയിൽ ചീഫ്‌ ജസ്‌റ്റിസ്‌ നേരിട്ട്‌ കേസെടുത്താണ്‌ വിഷയം പരിശോധിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home