Deshabhimani

'ബാലേട്ടൻ ദോശക്കട' തുറന്ന് ഭദ്രകീർത്തി, കൂട്ടിന് അമ്മയും

BHADHRA
വെബ് ഡെസ്ക്

Published on Nov 16, 2026, 07:28 PM | 1 min read

കൊച്ചി: നീതി നിഷേധത്തിന്റെ ഇരുട്ടിലും തളരാതെ പോരാടുന്ന ഒരു മകളുടെ നിശ്ചയദാർഢ്യത്തില്‍ ചിറ്റൂരിലെ 'ബാലേട്ടൻ ദോശക്കട' വീണ്ടും തുറന്നു. ചേരാനെല്ലൂരിൽ പതിനേഴുകാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ തട്ടുകയ‍ടയാണ് മകൾ ഭദ്രകീർത്തിയും ഭാര്യ ബിന്ദുവും ചേര്‍ന്ന് തിങ്കളാഴ്ച തുറന്നത്.


കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ജയബാലകൃഷ്ണന്റെ മരണത്തോടെ അടഞ്ഞുപോയ തട്ടുകട, അച്ഛന്റെ ഓർമകൾക്കൊപ്പം നിയമപോരാട്ടത്തിനുള്ള കരുത്തുമായാണ് ഭദ്രകീര്‍ത്തി തുറന്നത്.


പതിനേഴുകാരനേയും പിതാവായ ജഡ്ജിയെയും സംരക്ഷിക്കാൻ പൊലീസും സംവിധാനങ്ങളും കൂട്ടുനിന്നപ്പോഴും, ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ രാപ്പകലില്ലാതെ കുത്തിയിരുന്നാണ് ഭദ്രകീർത്തിയും കുടുംബവും തങ്ങളുടെ നീതിക്കായി പോരാടിയത്. നീതി ലഭിക്കേണ്ട കോടതിയിൽ നിന്നുപോലും നിരാശപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായപ്പോഴും "തോറ്റ് പിന്മാറില്ല, അവസാനം വരെ പോരാടും" എന്ന ഉറച്ച നിലപാടിലായിരുന്നു ഈ പെൺകുട്ടി.


ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home