ad
Deshabhimani

print edition മുസ്ലിമാണോ എന്ന് ചോദിച്ച് ബംഗാളിൽ നാടകപ്രവർത്തകന് ക്രൂരമർദനം

bengal drama activist attack
വെബ് ഡെസ്ക്

Published on Aug 08, 2026, 12:00 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുസ്ലിമാണോ എന്ന്‌ ചോദിച്ച്‌ നാടകപ്രവർത്തകനെ ക്രൂരമായി മർദിച്ചതായി പരാതി. ‘ജനഗണ മന' നാടകസംഘത്തിലെ അംഗമായ ശുഭാങ്കർ ദാസ് ശർമയെ നോർത്ത്‌ 24 പർഗാനാസിലെ ശ്യാംനഗർ റെയിൽവേ സ്റ്റേഷനുസമീപത്തുവച്ചാണ്‌ അക്രമിച്ചത്‌. കറുത്ത കുർത്തയും പൈജാമയും ധരിച്ചതിന്റെ പേരിലാണ് ചോദ്യംചെയ്ത്‌ മർദിച്ചതെന്ന് ‘ആൾട്ട്‌ ന്യൂസ്‌’ റിപ്പോർട്ട്‌ ചെയ്തു.

കൊൽക്കത്തയിലെ നാടകാവതരണത്തിനുശേഷം ജൂലൈ 28ന് അർധരാത്രിയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. "നീ മുസ്ലിമാണോ’ എന്ന് ചോദിച്ചെത്തിയ അക്രമികളോട് "ഞാൻ മുസ്ലിമായാൽ എന്താണ്, ഈ രാജ്യം മുസ്ലിങ്ങളുടേത് കൂടിയല്ലേ’ എന്ന് ശുഭാങ്കർ മറുപടി നൽകിയതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ജയ് ശ്രീറാം വിളികളോടെ മർദിച്ച്‌ നെഞ്ചിലും മുതുകിലും ചവിട്ടുകയായിരുന്നു. ശുഭാങ്കറിന്റെ കേൾവിശക്തിക്ക്‌ തകരാറുണ്ടായി. നൊവാപാര പൊലീസിന്‌ ഇമെയിൽ വഴി പരാതിനൽകി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home