ad
Deshabhimani

ബുംറ വീണ്ടും കളത്തിലേക്ക്: അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് പരിശീലന മത്സരങ്ങളിൽ കളിക്കും

Jasprit Bumrah

ജസ്പ്രീത് ബുംറ

വെബ് ഡെസ്ക്

Published on Sep 04, 2026, 02:13 PM | 1 min read

ബംഗളൂരു : സെപ്റ്റംബർ 13ന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി ജസ്പ്രീത് ബുംറ പരിശീലന മത്സരങ്ങളിൽ കളിക്കും. ബുംറയ്ക്കൊപ്പം ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരും ബിസിസിഐയുടെ നാഷണൽ സെന്റർ ഓഫ് എക്സലൻസ് ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന പരിശീലന മത്സരങ്ങളിൽ കളിക്കും. സെപ്റ്റംബർ 4 മുതൽ 9 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.


കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ മുട്ടിന് പരിക്കേറ്റ ബുംറയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. കായികക്ഷമത കൈവരിച്ച നാല് താരങ്ങളുടെയും മാച്ച് ഫിറ്റ്നസ് വിലയിരുത്താനാണ് പരിശീലന മത്സരങ്ങൾ നടത്തുന്നതെന്ന് ബിസിസിഐ മെഡിക്കൽ സംഘം അറിയിച്ചു. സെപ്റ്റംബർ 10ഓടെ ഇന്ത്യൻ ടീം ഡൽഹിയിൽ ക്യാമ്പ് ആരംഭിക്കും. ബുംറയ്ക്ക് പകരക്കാരനായി യുവ പേസർ പ്രിൻസ് യാദവിനെയും പരിഗണിക്കുന്നുണ്ട്.


വർഷാവസാനം നടക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ബുംറയുടെ ശാരീരികക്ഷമത ഉറപ്പാക്കാൻ താരത്തെ രഞ്ജി ട്രോഫിയിലോ ഇന്ത്യ എ പരമ്പരയിലോ കളിപ്പിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ നാട്ടിൽ നടക്കുന്ന ട്വന്റി20 പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഒക്ടോബർ 24 മുതൽ നവംബർ 10 വരെ നടക്കുന്ന ഇന്ത്യ എ ന്യൂസിലൻഡ് എ ചതുർദിന മത്സരങ്ങളിൽ ബുംറ കളിച്ചേക്കുമെന്നാണ് വിവരം. നവംബർ 19നാണ് ഇന്ത്യയുടെ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home