ad
Deshabhimani

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ഫൽത മണ്ഡലത്തിലും റീപോളിങ്

West Bengal Election

പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടപടികൾക്കായി പോളിങ് ബൂത്തിലേക്കെത്തുന്ന ഉദ്യോ​ഗസ്ഥർ | Debarchan Chatterjee/NO USE FRANCE/REUTERS

വെബ് ഡെസ്ക്

Published on May 03, 2026, 07:23 AM | 1 min read

കൊൽക്കത്ത : പശ്ചിമ ബം​ഗാളിലെ ഫൽത നിയമസഭ മണ്ഡലത്തിൽ മെയ് 21ന് റീപോളിങ്ങ് നടത്താൻ ഉത്തരവിട്ട് തെരെഞ്ഞെടുപ്പ് കമീഷൻ. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും റീപോളിങ് നടക്കും. മെയ് 24നാണ് വോട്ടെണ്ണൽ.

ഏപ്രിൽ 29ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ സംഘർഷമുണ്ടായ മേഖലയാണ് ഫൽത.


രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പുനടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ കഴിഞ്ഞദിവസം റീപോളിങ് നടന്നിരുന്നു. മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് മെയ് 2ന് റീപോളിങ് നടന്നത്.


വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി റിട്ടേണിങ് ഓഫീസർമാരും ഒബ്‌സർവർമാരും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഈ രണ്ട് മണ്ഡലങ്ങളിൽ റീപോളിങ് നടത്തിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home