ബംഗാളിൽ കന്നുകാലി കശാപ്പിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധം; ലംഘിച്ചാൽ ആറുമാസം തടവും പിഴയും

എ ഐ പ്രതീകാത്മക ചിത്രം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ മൃഗസംരക്ഷണത്തിന്റെ പേരിൽ കശാപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പശുക്കൾ, കാളകൾ, എരുമകൾ, പശുക്കിടാക്കൾ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് പ്രായപരിധിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്ക് ആറ് മാസം തടവോ ആയിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ നിയമപ്രകാരം 14 വയസിന് മുകളിൽ പ്രായമുള്ളതും ജോലിക്കോ പ്രജനനത്തിനോ ഉപയോഗിക്കാൻ കഴിയാത്തതുമായ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാൻ അനുവാദമുള്ളൂ. ഇതിനായി അംഗീകൃത വെറ്ററിനറി സർജനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഒപ്പിട്ട സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാർധക്യം, പരിക്കുകൾ അല്ലെങ്കിൽ വൈകല്യം എന്നിവ ബാധിച്ച മൃഗങ്ങൾക്കും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ കൊല്ലുന്നത് കർശനമായി നിരോധിച്ചു. സർക്കാർ അംഗീകരിച്ച കശാപ്പുശാലകളിൽ മാത്രമേ മൃഗങ്ങളെ കൊണ്ടുപോകാൻ പാടുള്ളൂ. ഉദ്യോഗസ്ഥരുടെ പരിശോധനകൾ തടയുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.











0 comments