ഏക സിവിൽകോഡ് ബിൽ ഇന്ന് ബംഗാൾ നിയമസഭയിൽ

കൊൽക്കത്ത: മതനിരപേക്ഷതയെ മുറിവേൽപ്പിക്കാനുള്ള അജൻഡയുമായി തിങ്കളാഴ്ച പശ്ചിമ ബംഗാൾ നിയമസഭയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിക്കാൻ ബിജെപി സർക്കാർ. ആറുമാസത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കാനാണ് നീക്കം. ബംഗാളിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ നടപടി വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. മതത്തെ അടിസ്ഥാനമാക്കി ബിജെപി മുന്നോട്ടുവയ്ക്കുന്ന ഏക സിവിൽകോഡ് നടപ്പാക്കുന്നതോടെ ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്‌ട്രീയവേട്ട ഒൗദ്യോഗികമാകുമെന്ന് ആശങ്കയുണ്ട്. ബംഗാളിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബീഫ് നിരോധനത്തിലൂടെ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം ശക്തമാക്കി.











0 comments