ad
Deshabhimani

ശക്തമായ പോരാട്ടത്തിൽ ബം​ഗാൾ; സ്ട്രോം​ഗ് റൂമിൽ വെെദ്യുതി വിച്ഛേദിച്ചെന്ന ആരോപണവുമായി മമത, വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

BENGAL
വെബ് ഡെസ്ക്

Published on May 04, 2026, 09:00 AM | 1 min read

കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിനിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കവെ പശ്ചിമ ബം​ഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മമതയുടെ തൃണമൂൽ‌ കോൺ​ഗ്രസും ബിജെപിയും ഇടതുപക്ഷവും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. ഏത് വിധേനയും വിജയിച്ചുകയറുമെന്ന് ബിജെപി പറയുമ്പോൾ അധികാരം നഷ്ടപ്പെടാതിരിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് തൃണമൂൽ‌ കോണ്‍ഗ്രസ്. ഇടതുപക്ഷവും ഇക്കുറി ശക്തമായ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിനണി നിരത്തിയിട്ടുണ്ട്. ഇലക്ട്രോണി​ക് വോട്ടിം​ഗ് മെഷീൻ‌ സൂക്ഷിച്ച സ്ട്രോം​ഗ് റൂമിനടത്ത് വെെദ്യുതി വച്ഛേദിക്കപ്പെട്ടെന്നും വോട്ടെണ്ണുന്നതിന് മണിക്കൂറുകൾ മാത്രം മുന്നെ പ്രദേശത്തെ സിസിടിവികൾ പ്രവർത്തന രഹിതമായെന്നും മമത ആരോപിച്ചു.


തൃണമൂൽ കോൺഗ്രസും ബിജെപിയും ഇടതുപക്ഷവും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന പശ്ചിമബംഗാളിൽ ആകെയുള്ള 294ൽ 293 സീറ്റുകളിലെ വോട്ടെണ്ണലാണ്‌ പുരോഗമിക്കുന്നത്. 92. 47 ശതമാനം പേർ വോട്ടുചെയ്‌തു. വ്യാപക അക്രമവും കൃത്രിമവും നടന്നതിനാൽ സ‍ൗത്ത്‌ 24 പർഗാനാസ്‌ ജില്ലയിലെ ഫൽതായി മണ്ഡലത്തിൽ 21ന് റീപോളിങ് നടക്കും.


തെരഞ്ഞെടുപ്പിൽ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി വലിയ ആത്മവിശ്വാസത്തോടെയാണ് മുന്നേറിയത്. സംസ്ഥാനത്തൊട്ടാകെ ചിട്ടയായ പ്രവർത്തനം കാഴ്ചവച്ചു. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ സിപിഐ എമ്മും ഇടതുപക്ഷ മുന്നണിയും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മുഖ്യപോരാട്ടമെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷത്തെ തള്ളിക്കളയാൻ കഴിഞ്ഞിരുന്നില്ല.


വലിയ ജനപങ്കാളിത്തമാണ് ഇടതുപക്ഷ മുന്നണി യോഗങ്ങളിലും റാലികളിലും ദൃശ്യമായത്. അഴിമതിക്കാരായ തൃണമൂലിൽനിന്നും വർഗീയവിദ്വേഷം പരത്തുന്ന ബിജെപിയിൽനിന്നും ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഇടതുപക്ഷം പ്രധാനമായും ഉയർത്തിയത്. മറ്റു ജനകീയപ്രശ്നങ്ങളും ഏറ്റെടുത്ത്‌ ഏതാനും മാസങ്ങളായി സംസ്ഥാനത്തുടനീളം വൻ പ്രചാരണപരിപാടികളാണ് സംഘടിപ്പിച്ചത്. കൃഷിക്കാരും കർഷകത്തൊഴിലാളികളും മറ്റ് വിഭാഗം തൊഴിലാളികളും യുവതീയുവാക്കളും സാധാരണക്കാരുമടക്കം പതിനായിരങ്ങൾ അതിലെല്ലാം പങ്കാളികളായി. ഇതിന്റെ തുടർച്ചയായാണ് തെരഞ്ഞെടുപ്പുപ്രവർത്തനവും ഇടതുപക്ഷം നയിച്ചത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home