ad
Deshabhimani

​ആർജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ കയ്യേറ്റം ചെയ്ത്‌ പശ്ചിമ ബംഗാൾ പൊലീസ്‌; തലയ്‌ക്ക്‌ പരിക്ക്‌

rg kar attack.png

PHOTO: Facebook

വെബ് ഡെസ്ക്

Published on Aug 09, 2025, 05:29 PM | 1 min read

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്‌ടറുടെ അമ്മയെ കയ്യേറ്റം ചെയ്ത്‌ പശ്ചിമ ബംഗാൾ പൊലീസ്‌. പശ്ചിമ ബംഗാൾ സെക്രട്ടറിയിലേക്ക്‌ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ്‌ കയ്യേറ്റമുണ്ടായത്‌. ജൂനിയർ ഡോക്‌ടർ കൊല്ലപ്പെട്ട്‌ ഒരുവർഷം തികയുമ്പോഴും നീതി നടപ്പിലാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.


പൊലീസ്‌ കയ്യേറ്റത്തിൽ തലയ്‌ക്ക്‌ പരിക്ക്‌ പറ്റിയതായി കൊല്ലപ്പെട്ട ജൂനിയർ ഡോക്‌ടറുടെ അമ്മ പറഞ്ഞു. സംഘർഷത്തിനിടെ തന്റെ വളകൾ പൊട്ടിയതായും അവർ കൂട്ടിച്ചേർത്തു. ‘എന്തിനാണ്‌ അവർ ഞങ്ങളെ ഇ‍ൗ രീതിയിൽ തടയുന്നത്‌? എന്റെ മകൾക്ക്‌ നീതി തേടുന്നതിനായാണ്‌ ഞങ്ങൾ സെക്രട്ടറിയേറ്റിലെത്തിയത്‌’– അവർ പറഞ്ഞു.


സ്‌ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മമതാ ബാനർജി സർക്കാർ രാജവയ്‌ക്കണമെന്നാവശ്യവുമായാണ്‌ റാലി സംഘടിപ്പിച്ചത്‌. കൊല്ലപ്പെട്ട ജ‍ൂനിയർ ഡോക്‌ടറുടെ കുടുംബാംഗങ്ങളാണ്‌ പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയത്‌. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങളെ പൊലീസ്‌ തടഞ്ഞെന്ന്‌ യുവതിയുടെ പിതാവും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home