കുടുംബത്തെ ആശ്വസിപ്പിച്ച് മഹിളാ നേതാക്കൾ

വള്ളംമറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ വീട്ടിലെത്തിയ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു
ചവറ (കൊല്ലം)
എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് സാന്ത്വനമേകി മഹിളാനേതാക്കള്‍. മീന്‍പിടിത്തത്തിനിടെ വള്ളംമറിഞ്ഞ് മരിച്ച നീണ്ടകര പുത്തൻതുറയിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ നേതൃത്വത്തിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വീട്ടിലെത്തിയ നേതാക്കൾ മരിച്ച രാധാകൃഷ്ണന്റെ ഭാര്യ രേഷ്മയുമായി സംസാരിച്ചു. രേഷ്മക്ക് ഒപ്പമുണ്ടാകുമെന്നും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്നും ഉറപ്പ് നല്‍കി ആശ്വസിപ്പിച്ചു. രേഷ്മയുടെ അച്ഛന്‍ രാജീവൻ, ഭർത്താവ് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. മകൻ ഗൗതം കൃഷ്ണനെ 11 ദിവസം കഴിഞ്ഞിട്ടുംകണ്ടെത്തിയിട്ടില്ല. ജില്ലാ സെക്രട്ടറി എസ് ഗീതാകുമാരി, പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ കമ്മിറ്റി അംഗം ബീനാദയൻ, വിജയശ്രീ മംഗളൻ, സീതാലക്ഷ്മി, നിജാഅനിൽ എന്നിവരും ഒപ്പമുണ്ടായി. 31ന് രാവിലെ ആറിന് നീണ്ടകരയിൽനിന്ന് മീൻ പിടിക്കാൻ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. 14 തൊഴിലാളികളിൽ 11 പേരെ മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.










0 comments