ad
Deshabhimani

ചാമ്പ്യൻ നീരണിഞ്ഞു

‘ചാമ്പ്യൻ' വെപ്പ് ബി ഗ്രേഡ്  നീരണിഞ്ഞപ്പോൾ

‘ചാമ്പ്യൻ' വെപ്പ് ബി ഗ്രേഡ് നീരണിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Aug 10, 2026, 12:41 AM | 1 min read

മങ്കൊമ്പ്

‘ചാമ്പ്യൻ' വെപ്പ് ബി ഗ്രേഡ് വള്ളം ഞായറാഴ്‌ച നീരണിഞ്ഞു. ജലോത്സവപ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്‌മയുടെ ശ്രമഫലമായാണ് വള്ളം പണിതത്. 150 ലധികം ഓഹരി ഉടകളുണ്ട്‌. ഓഹരി ഉടമകൾ ഒന്നിലധികം ആദ്യത്തെ വെപ്പ് ബി ഗ്രേഡ് വള്ളമാണ് ചാമ്പ്യൻ. സുരേഷ് മഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിലാണ് വള്ളംപണി പൂർത്തിയായത്. വള്ളം നീരണിയൽ ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം മാത്യു ഉദ്ഘാടനംചെയ്‌തു. ചാമ്പ്യൻസ് ബോട്ട്ക്ലബ് പ്രസിഡന്റ്‌ എം എസ് പ്രശാന്ത് അധ്യക്ഷനായി. സിനിമാതാരവും ചാമ്പ്യന്റെ ബ്രാൻഡ് അംബാസിഡറും ഓഹരി ഉടമയുമായ പ്രമോദ് വെളിയനാട് മുഖ്യാതിഥിയായി. കുമ്മനം അഷ്റഫ്, മെർവിൻ ആമ്പക്കാട്, ചമ്പക്കുളം ബോട്ട് ക്ലബ്‌ പ്രസിഡന്റ് മാത്യു ജോസഫ് മാപ്പിളശേരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home