ad
Deshabhimani

നെഹ്റുട്രോഫി കമന്ററി മത്സരം

ആറാടി നേടി ആൻമേരിയും അജയ് കൃഷ്‌ണയും

Nehru Trophy Commentary Competition
വെബ് ഡെസ്ക്

Published on Aug 10, 2026, 12:43 AM | 1 min read

ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വള്ളംകളി കമന്ററി മത്സരം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ ഉദ്ഘാടനംചെയ്‌തു. കഴിഞ്ഞവർഷത്തെ ഫൈനൽ മത്സരത്തെ ആസ്‌പദമാക്കിയാണ് മത്സരാർഥികൾ കമന്ററി അവതരിപ്പിച്ചത്. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി, പൊതുവിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. മത്സരവിജയികൾ: ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗം: ഒന്നാംസ്ഥാനം: ആൻമേരി ബ്രിട്ടോ (സെന്റ് അലോഷ്യസ് എച്ച്എസ്എസ് – പുന്നപ്ര), രണ്ടാംസ്ഥാനം: സി ആർ ബ്രൂട്ടോ (എസ്എൻഡിപി എച്ച്എസ്എസ് – കുട്ടമംഗലം), ജൂറിയുടെ പ്രത്യേക പരാമർശം: മുഹമ്മദ് യാസിൻ (പ്രയാർ ആർവിഎസ്എം എച്ച്എസ്എസ്). പൊതുവിഭാഗം: ഒന്നാംസ്ഥാനം: എസ് അജയ് കൃഷ്‌ണ (കല്ലുപുരയ്‌ക്കൽ – ഹരിപ്പാട്), രണ്ടാംസ്ഥാനം: ഷാഹിം മഹ്മ്മുദ് (മാഴ്സ് വില്ല – പുന്നപ്ര), പ്രോത്സാഹന സമ്മാനം: അഥീന സോണി, സന്തോഷ് തോമസ്, റോണി ജേക്കബ്, ജോൺ ബോസ്‌കോ. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും  സ്ഥാനം നേടിയവർക്ക് ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി സ്വർണനാണയം സമ്മാനമായി നൽകും. ​എ ആർ ശുഐബിന് ആദരം ​നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വേഴാമ്പലിന് ‘വേഴു' എന്ന പേര് നിർദേശിച്ച തിരുവമ്പാടി നടുവിലെപ്പറമ്പ് എ ആർ ശുഐബിന് മുല്ലയ്‌ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണനാണയം ചടങ്ങിൽ ഡെപ്യൂട്ടി സ്‌പീക്കർ സമ്മാനിച്ചു. കലക്‌ടർ ഷാജി വി നായർ ചടങ്ങിൽ അധ്യക്ഷനായി. മുൻ എംഎൽഎ എ എ ഷുക്കൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, നഗരസഭാ അംഗങ്ങളായ ബെന്നി ജോസഫ്, ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി പ്രദീപ്, എ എൻ പുരം ശിവകുമാർ, ഡോ. നെടുമുടി ഹരികുമാർ, ടി ആർ ആസാദ്, കെ നാസർ, രമേശൻ ചെമ്മാപറമ്പിൽ, അബ്‌ദുൾ സലാം ലബ്ബ, പി കെ ബൈജു, എ കബീർ തുടങ്ങിയവരും പങ്കെടുത്തു. പ്രൊഫ. ചെറിയാൻ അലക്‌സാണ്ടർ, ഹരികുമാർ വാലേത്ത്, വിനോദ് കാരിച്ചാൽ എന്നിവരായിരുന്നു വിധികർത്താക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home