ad
Deshabhimani

മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രി 
മാപ്പ് പറയണം: മുഹമ്മദ് റിയാസ്

muhemmed riyas.jpg

ജോൺ മത്യാസിന്റെ കുടുംബത്തെ മുഹമ്മദ് റിയാസ് സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 09, 2026, 11:45 PM | 1 min read

കോവളം

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനു പകരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിഴിഞ്ഞത്തുനിന്ന്‌ കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരച്ചിൽ കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള തിരച്ചിൽ നടക്കുന്നില്ല. ഏകോപനമില്ലായ്മ നേവി ഉൾപ്പെടെ എത്താൻ കാലതാമസം ഉണ്ടാക്കി. സംഭവംനടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സ്ഥലത്തെത്താത്ത ഫിഷറീസ് മന്ത്രിയും അപക്വ പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി അനൂപ്, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, ജി അനിൽകുമാർ, കെ മധു എന്നിവർ ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home