ക്ഷേത്രത്തിൽ മോഷണം: പ്രതി പിടിയിൽ

ഗിരീഷ്
വെള്ളികുളങ്ങര
ചെമ്പൻകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ വെള്ളികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൻകുന്ന് പുത്തൻവീട്ടിൽ ഗിരീഷ് (26) ആണ് അറസ്റ്റിലായത്. ഞായർ പുലർച്ചെ 12.45-നും രാവിലെ ഏഴിനും ഇടയിലാണ് സംഭവം. ചെമ്പൻകുന്ന് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നുഉൾപ്പെടെ 3,000 രൂപയോളമാണ് മോഷ്ടിച്ചത്. ഗിരീഷിനെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ കെ ഷെബാബ്, ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ കെ ടി വെൽസ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.









0 comments