വഖഫ് നിയമഭേദഗതി ബില്‍: അവതരണത്തിന് സഭയിലെത്താതെ രാഹുലും പ്രിയങ്കയും

ന്യൂഡൽഹി : ലോക്‌സഭയില്‍ വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോൾ സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും എത്തിയില്ല. വഖഫ് ഭേദഗതി ബില്ലില്‍ ജെപിസി ഏകപക്ഷീയ നടപടിയാണ് സ്വീകരിച്ചത് ബില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ എംപിമാര്‍ ചൂണ്ടിക്കാട്ടി.വഖഫ് ഭേദഗതി ബില്‍ എംപിമാര്‍ക്ക് നേരത്തേ ലഭിച്ചിട്ടില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മാത്രമാണ് വഖഫ് ഭേദഗതി ബില്‍ കൊണ്ടുവരാനുളള തീരുമാനം അറിയിച്ചത്. ബില്‍ പരിശോധിക്കാനോ പഠിക്കാനോ ഉളള സമയം നല്‍കിയില്ലെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.









0 comments