നാല് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

photo credit: X
ന്യൂഡൽഹി: പഞ്ചാബ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം 6 വരെ തുടരും. പശ്ചിമ ബംഗാളിലെ കാളിഗഞ്ച്, കേരളത്തിലെ നിലമ്പൂർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ഗുജറാത്തിലെ കാഡി, വിസവദർ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 23 ന് വോട്ടെണ്ണും.
തൃണമൂൽ കോൺഗ്രസ് എംഎൽഎ നസിറുദ്ദീൻ അഹമ്മദിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്നാണ് പശ്ചിമ ബംഗാളിലെ കാളിഗഞ്ച് നിയമസഭാമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആം ആദ്മി എംഎൽഎ ഗുർപ്രീത് ബാസി ഗോഗി അന്തരിച്ചതിനെത്തുടർന്ന് പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ബിജെപി എംഎൽഎ കർസൻ സോളങ്കിയുടെ മരണത്തെത്തുടർന്ന് ഗുജറാത്തിലെ മെഹ്‌സാനയിലും ഉപതെരഞ്ഞെടുപ്പ്. നിലമ്പൂരിൽ എംഎൽഎയായിരുന്ന പി വി അൻവറിന്റെ രാജിയെയെത്തുടർന്നും വിസവദറിൽ എഎപി എംഎൽഎ ഭൂപേന്ദ്ര ഭയാനിയുടെ രാജിയെത്തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.









0 comments