ഗുജറാത്തിൽ വിവാഹ വിരുന്നിനിടെ ഭക്ഷ്യവിഷബാധ; ഇരുന്നൂറിലധികം പേർ ആശുപത്രിയിൽ

ദാഹോദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ വിവാഹ വിരുന്നിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഇരുന്നൂറിലധികം പേർ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ ചികിത്സ തേടി. ദാഹോദിലെ അബ്‌ലോദ് ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
അബ്‌ലോദ് ഗ്രാമത്തിൽ നടന്ന വിവാഹ വിരുന്നിൽ പങ്കെടുത്ത 400-ഓളം അതിഥികളിൽ 230 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രാത്രി വിരുന്നിൽ ഭക്ഷണം കഴിച്ച അതിഥികൾക്ക് 11 മണിയോടെ ഛർദ്ദി, വയറിളക്കം, കഠിനമായ വയറുവേദന എന്നിവ അനുഭവപ്പെട്ടു തുടങ്ങുകയായിരുന്നു.
വിരുന്നിന് എത്തിയവര്‍ക്ക് നൽകിയ മാമ്പഴ ജ്യൂസ് ആണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് സംശയിക്കുന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരുന്നിൽ വിളമ്പിയ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.










0 comments