print edition ദളിത് യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച് ഗ്രാമത്തലവനും സംഘവും

ന്യൂഡൽഹി: മധ്യപ്രദേശിൽ അനധികൃത ഖനനത്തിനെതിരെ പ്രതികരിച്ച ദളിത് യുവാവിനെ ആക്രമിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയുംചെയ്‌ത സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. പട്ടികജാതി, പട്ടികവർഗ നിയമം (അതിക്രമങ്ങൾ തടയൽ), ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് കേസെടുത്തത്. രാജ്‌കുമാർ ചൗധരിയുടെ ദേഹത്ത് ഗ്രാമത്തലവനായ രാമാനുജ പാണ്ഡെയും മകനും അനുയായികളും ചേർന്ന് മൂത്രമൊഴിക്കുകയായിരുന്നു. പഞ്ചായത്ത് കെട്ടിടം നിർമിക്കുന്നതിനായി രാജ്‌കുമാറിന്റെ കൃഷിയിടത്തിന് സമീപത്തുനിന്ന് അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. അക്രമം തടയാനെത്തിയ രാജ്‌കുമാറിന്റെ അമ്മയ്‌ക്കും മർദനമേറ്റു.










0 comments