print edition ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാൻ ഒറ്റസംവിധാനം ; ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി
യുജിസി, എഐസിടിഇ, എൻസിടിഇ എന്നീ സ്ഥാപനങ്ങൾക്ക് പകരമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹയർ എഡുക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു ബിൽ പുറത്തിറക്കിയിരിക്കുന്നു. ഇൗ ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. വികസിത് ഭാരത് ശിക്ഷാ അധിക്ഷൻ എന്നാണ് ബില്ലിന്റെ പുതിയ പേര്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു കുടുക്കീഴിൽ കൊണ്ടുവരിക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം, അംഗീകാരം തുടങ്ങിയവ പുതിയ സംവിധാനത്തിന് കീഴീലായിരിക്കും. മെഡിക്കൽ, നിയമ വിദ്യാഭ്യാസ മേഖലയെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. നടപ്പ് സമ്മേളന കാലയളവിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.










0 comments