എൽകെജി–യുകെജി കുട്ടികളെ പൊലെ ബിജെപിയും ഡിഎംകെയും തമ്മിൽ തല്ലുന്നു; പരിഹാസവുമായി വിജയ്

ടിവികെയുടെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയിൽ വിജയ് സംസാരിക്കുന്നു
ചെന്നൈ: ബിജെപി, ഡിഎംകെ പാർടികൾക്കെതിരെ പരിഹാസവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതനെച്ചൊല്ലി ഇരു പാർടികളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇത് പ്രതിപാദിച്ചാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിജയ്‌യുടെ വിമർശനം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും ഇത് എല്‍കെജി-യുകെജി കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണെന്നുമായിരുന്നു വിജയ്‌യുടെ പരിഹാസം. ടിവികെ രൂപവത്കരിച്ചതിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയിലായിരുന്നു അധ്യക്ഷന്റെ വിമർശനം.
ബിജെപിയും ഡിഎംകെയും ഹാഷ്ടാഗുകൊണ്ട് കളിക്കുകയാണെന്നും വിജയ് പറഞ്ഞു. ‘അവര്‍ സാമൂഹിക മാധ്യമത്തില്‍ ഹാഷ്ടാഗുകൊണ്ട് കളിച്ച് പരസ്‌പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്, അത് നമ്മള്‍ വിശ്വസിക്കുമെന്ന് അവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. വാട് ബ്രോ, ഇറ്റ് ഈസ് വെരി റോങ് ബ്രോ'–വിജയ് പരിഹസിച്ചു.









0 comments