ad
Deshabhimani

നടൻ വിജയ് ദേവരകൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു

vijay deverakonda car
വെബ് ഡെസ്ക്

Published on Oct 06, 2025, 09:57 PM | 1 min read

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ ആഡംബര കാർ അപകടത്തിൽപ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാളിലാണ് അപകടം. നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.



ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേയാണ് വിജയ് ദേവരകൊണ്ട അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. വിജയ് സഞ്ചരിച്ചിരുന്ന ലെക്സസ് കാർ ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദിശ തെറ്റി എത്തിയ ബൊലേറോ വിജയ്‍യുടെ കാറിനുനേരെ വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റിട്ടില്ലെന്നും സുരക്ഷിതനാണെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home