വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർടി പ്രതിനിധി സംഘം സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് സന്ദർശിച്ചു

ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി
വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർടി പ്രതിനിധിസംഘം ഡൽഹിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവൻ സന്ദർശിച്ചു. ജനറൽ സെക്രട്ടറി എം എ ബേബിയുമായും നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തി. വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർടി പൊളിറ്റ് ബ്യൂറോ അംഗമായ നുയെൻ ട്രോങ് എൻഘിയുടെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് എത്തിയത്. വിയറ്റ്‌നാമിലെ രാഷ്‌ട്രീയ സ്ഥിതിഗതി, കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ച, ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം എന്നിവ ചർച്ചയായി. പൊളിറ്റ്‌ബ്യൂറോ അംഗം അരുൺ കുമാർ, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം മുരളീധരൻ, കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ് എംപി എന്നിവരും പങ്കെടുത്തു.










0 comments