അനന്ത് നാഗിന് ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം

അനന്ത് നാഗ്
ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ പുരസ്കാരം കന്നട ചലച്ചിത്രനടൻ അനന്ത് നാഗിന്. ഗുജറാത്തിലെ ഏക്താ നഗറിൽ സെപ്തംബർ 22 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് ഫാല്‍കെ പുരസ്കാര സെലക്ഷൻ കമ്മിറ്റി അറിയിച്ചു.
മൂന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1987ൽ പുറത്തിറങ്ങിയ മലയാള ചിത്രം സ്വാതി തിരുനാളിലും വേഷമിട്ടു. 2025ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
1970 കളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന അനന്ത് നാഗ്, ശ്യാം ബെനഗൽ സംവിധാനം ചെയ്ത അങ്കുർ, നിഷാന്ത്, ഭൂമിക, കൊന്തുര തുടങ്ങിയ ചിത്രങ്ങളിലൂടെ തുടക്കത്തിൽ തന്നെ ശ്രദ്ധേയനായി. മുഖ്യധാരാ സിനിമകളിലും സമാന്തര സിനിമകളിലുമായി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന കരിയർ കെട്ടിപ്പടുത്തു.
പുരസ്കാരം നേടിയ അനന്ത് നാഗിനെ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.









0 comments