ad
Deshabhimani

പി ഭാരതിരാജ അന്തരിച്ചു; വിടവാങ്ങിയത് സൂപ്പർഹിറ്റുകളുടെ പരമ്പര തീർത്ത പ്രതിഭ

Bharathiraja

പി ഭാരതിരാജ

വെബ് ഡെസ്ക്

Published on Jun 10, 2026, 08:12 AM | 1 min read

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും തുടര്‍ന്ന് കിടപ്പിലായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.


തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിലൊരാളാണ് ഭാരതിരാജ. നാല് പതിറ്റാണ്ടുകൾ നീണ്ട തന്റെ സിനിമാ ജീവിതത്തിൽ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു.


16 വയതിനിലേ (1977), കിഴക്കേ പോകും റെയിൽ (1978), സിഗപ്പ് റോജാക്കൾ (1978), നിഴലുകൾ (1980), അലൈകൾ ഓയ്വതില്ലൈ (1981), ടിക് ടിക് ടിക് (1981), ഒരു കൈതിയിൻ ഡയറി (1985), മുതൽ മര്യാദൈ (1985), കിഴക്ക് ചീമയിലെ (1993) എന്നിവ ഇതിൽ ചിലതാണ്.


രജനീകാന്ത്, കമലഹാസൻ, ശിവാജി ഗണേശൻ എന്നിവരുൾപ്പെടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. 2020ൽ പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' എന്ന ചിത്രമാണ് ഭാരതിരാജയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സംവിധാന സംരംഭം.


അടുത്തകാലങ്ങളിൽ അഭിനരം​ഗത്തും കൈവെച്ചു. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിറ്റമ്പലം, മഹാരാജ എന്നീ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.


മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തിയ തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' (2025) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home